എം. ജി: പിജി രജിസ്ട്രേഷൻ 30 മുതൽ

0
454

എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്.സി , എസ്ടി ) , സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി), മുന്നോക്ക സമുദായത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്‍റ് നടത്തും.

ഓണ്‍ലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PPGCA എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. ‘അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്‍റെ പേര്,  ഇ-മെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്‌ വേര്‍ഡ്‌ സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി , എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്.  ഇത്തരത്തിൽ അപേക്ഷാഫീസ് അടച്ചാൽ മാത്രമേ അപേക്ഷകന്‍റെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്‍റെ ആപ്ലിക്കേഷൻ നന്പരായിരിക്കും ലോഗിൻ ഐഡി ഓണ്‍ലൈനായി ഫീസ് അടച്ചശേഷം അപേക്ഷകന്‍റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂലൈ അഞ്ച് വരെ നടത്താം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്‍റ് ജൂലൈ 16ന് നടത്തും.

മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും തന്നെ മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ജൂലൈ 4ാം തീയതിക്കകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല.

സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായി തന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളജ് അധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here