നവംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന കൃത്യ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ ഭാഗമായ കര്‍ട്ടന്‍ റൈസറായി അരങ്ങേറിയ മെറ്റാജിങ്കിള്‍ ദി പോസ്റ്റ്മാന്‍ ടോസ് നോട്ട് വെയിറ്റ് ഫോര്‍ ദി റൈസിംഗ് ടൈഡ് – വായന നൃത്ത സംഗീതദൃശ്യ കലാവതരണം കലാസ്വാദകര്‍ക്ക് നവദൃശ്യാനുഭവമായി. ബഹുമുഖ അവതരണങ്ങളിലൂടെ കടന്നു പോയ അവതരണം രണ്ടു കവികളും എഴുത്തുകാരും തമ്മിലുള്ള ആശയവിനിമയ കേന്ദ്രീകൃതമായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള കവിയും എഴുത്തുകാരനുമായ മാര്‍ക് ഡോളസും, പ്രശസ്ത മലയാളി എഴുത്തുകാരി മീരാനായരും തങ്ങളുടെ രചനകളുടെ ലൈവ് റീഡിംങ് നല്‍കി.
ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് പാട്രിയാസ് നിക്കോളസ്, കേരളത്തില്‍ നിന്നുള്ള ദൃശ്യ കലാകാരനായ റോബര്‍ട്ട് ലോപ്പസ്, ജയശ്രീ, അശ്വനി കുമാര്‍, ഉദയകുമാര്‍, അലയന്‍സ് ഫ്രാകേയ്‌സ് ഡയറക്ടര്‍ ഫ്രാങ്കോസ് തുടങ്ങിയ കലാകാരും ഈ ദൃശ്യാവതരണത്തില്‍ പങ്കാളികളായി. അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക കേന്ദ്രമായ ഭാരത് ഭവനും അലയന്‍സ് ഫ്രാന്‍കേസ് ട്രിവാന്‍ഡ്രവും സംയുക്തമായി സംഘടിപ്പിച്ചതാണ് ഈ ദൃശ്യവിരുന്ന്.