ആണ്‍ പെണ്‍ ഇടങ്ങള്‍ക്കപ്പുറത്തേക്ക് ‘മേരിക്കുട്ടി’

0
809

ജയസൂര്യ എന്ന നടന്റെ വേറിട്ട മേക്ക് ഓവര്‍കൊണ്ടു തന്നെ ശ്രദ്ധേയമായ ഞാന്‍ മേരിക്കുട്ടിയുടെ ട്രൈലര്‍ പുറത്തിറങ്ങി. ഇന്ത്യയിലെ പ്രശസ്തരായ അഞ്ച് ട്രാന്‍സ് വിമണ്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറക്കിയത്.

ഇന്ത്യയിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി ഫ്രൊഫഷണലായ സാറ ഷെയ്ഖ, ബിസിനസുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യ പ്രവര്‍ത്തകിയും സിനിമാതാരവുമായ ശീതള്‍ ശ്യാം, നിയമോപദേശകയായ റിയ എന്നിവരാണ് ആ അഞ്ച് പേര്‍. ട്രാന്‍സ് വിമണ്‍സിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അവര്‍ക്ക് വേണ്ടി ഇത്തരമൊരു വേദിയൊരുക്കുന്നത് ഇത് ആദ്യമായിരിക്കും.

പ്രമേയത്തിലെ പുതുമകൊണ്ട് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിക്കുന്ന ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ചിത്രമെന്നത് തന്നെയാണ് ഞാന്‍ മേരിക്കുട്ടിയെ ശ്രദ്ധേയമാക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റു താരങ്ങള്‍.

പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സരിത ജയസൂര്യയാണ്. ജൂണ്‍ 15ന് ചിത്രം തിയ്യേറ്ററിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here