കലാമണ്ഡലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
418

കേരളകലാമണ്ഡലം കല്പിതസർവകലാശാല ആർട്ട് ഹർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2018 ജൂൺ 1 ന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ആൺ കുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്നത്
കഥകളി വേഷം, കഥകളിസംഗീതം , ചെണ്ട, മദ്ദളം, മിഴാവ് , തിമില – പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷവേഷം, ചുട്ടി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നത്
തുള്ളൽ, കർണ്ണാടക സംഗീതം

പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്നത്
കൂടിയാട്ടം, സ്ത്രീവേഷം, മോഹിനിയാട്ടം

എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

അപേക്ഷ ഫോം www.kalamandalm.org 2018 മെയ് 14 മുതൽ ഡൗൺലോഡ് ചെയാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2018 മെയ് 23. പ്ലസ് വൺ പ്രവേശനത്തിനുള്ള ഫീസും കോഴ്സ് വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here