‘മീശ’ വിവാദം പുതിയ വഴിത്തിരിവിൽ. ഫേസ്ബുക്ക് പോസ്റ്റുമായി എസ്. ഹരീഷ്. നോവല്‍ പിന്‍വലിക്കാന്‍ മാതൃഭൂമി അസി. എഡിറ്റർ കമല്‍ റാം സജീവിന്റെ ഭാഗത്തുനിന്നും സമ്മര്‍ദം ഉണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് എഴുത്തുകാരന്‍. ഇതോടെ നോവല്‍ പിന്‍വലിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദത്തില്‍ കമല്‍റാം സജീവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയുന്നു.
“നോവൽ ആഴ്ചപ്പതിപ്പിൽ നിന്ന് പിൻവലിച്ചത് സംബന്ധിച്ച് ഒരു വിശദീകരണം കൂടി ആവശ്യമാണെന്ന് കരുതുന്നു. മാതൃഭൂമിയിലെ ആരും നോവൽ നിർത്തണമെന്നോ പിൻവലിക്കണമെന്നൊ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പിൻവലിക്കാൻ തയ്യാറായപ്പോൾ നിരുത്സാഹപ്പെടുത്തുകയാണ് കമൽറാം ചെയ്തത്. എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണത്. കുറിപ്പെഴുതിയപ്പോൾ ഇക്കാര്യം പ്രത്യേകിച്ച് പറയണമെന്ന് കരുതിയില്ല. ഇത് സുഹൃത്തുക്കളുടെ അറിവിലേക്കായി മാത്രം” എന്നായിരുന്നു എസ്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നോവലിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നും, കുടുംബാംഗങ്ങളെ അപമാനിക്കുന്ന നീക്കങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം അടര്‍ത്തിയെടുത്ത് ചിലർ സൈബര്‍ ആക്രമണം നടത്തിയിരുന്നത്.
[…] വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില […]