മെഡിസിൻ വിഭാഗത്തിൽ ലക്ചറർ

0
306

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200 രൂപയാണ് പ്രതിമാസ വേതനം. 24ന് രാവിലെ 10.30 നാണ് ഇന്റർവ്യൂ. ഇന്റർവ്യൂവിനെത്തുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.


LEAVE A REPLY

Please enter your comment!
Please enter your name here