മികച്ച കോളേജ് മാഗസിന് മീഡിയ അക്കാദമി അവാര്‍ഡ്

0
256

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്ക് കേരള മീഡിയ അക്കാദമി അവാര്‍ഡ് നല്‍കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2022-23 അധ്യയന വര്‍ഷം പ്രസിദ്ധീകരിച്ചതാകണം.

ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പി സഹിതം ഒക്ടോബര്‍ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ അയക്കണം. ഫോണ്‍:0471272675, 04842422068


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here