മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി രണ്ട് മുതൽ

0
571

തിരുവനന്തപുരം: സാഹിത്യത്തിലെയും ചിന്തയിലെയും പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സ വത്തിനു മാതൃഭൂമി വേദിയൊരുക്കുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് നടക്കുക. പുതിയ കാലത്തെ കഥയും കവിത യും കലയും കാഴ്ചയും കാഴ്ചപ്പാടുകളും കനകക്കുന്നിലെ അഞ്ചു വേദികളിലായി മൂന്നു ദിവസങ്ങളില്‍ അവതരിപ്പിക്കും, ചര്‍ച്ച ചെയ്യും. നൂറിലേറെ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുക്കുന്ന അക്ഷരോത്സവത്തില്‍ പകുതിയിലേറെ പേര്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായവരാണ്. പത്തിലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കൊപ്പം മലയാളത്തിലെയും വിവിധ ഇന്ത്യന്‍ ഭാഷകളിലെയും പ്രതിഭകളും ഉത്സവത്തിനെത്തും.
വ്യത്യസ്ത വിഷയങ്ങളിൽ സംവാദങ്ങൾ,  ഏകാംഗ അവതരണങ്ങൾ,  സംഗീത സായാഹ്നങ്ങൾ എന്നിവ ഉണ്ടാകും. ഒരു ദിവസത്തെ രെജിസ്ട്രേഷൻ ഫീസ്‌  100 രൂപ.  മൂന്ന് ദിവസത്തേക്ക് കൂടി ഒരുമിച്ച് 250 രൂപ. + 2 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here