ദേശീയ അവാർഡ് ജേതാവായ കെ.പി.സുവീരൻ അണിയിച്ചൊരുക്കിയ മഴയത്ത് റിലീസിന് ഒരുങ്ങുന്നു. തമിഴ് സിനി അതിഥി ഫ്രെയിം നികേഷ് റാം നായകനാകുന്ന ചിത്രത്തിൽ, അപർണ ഗോപിനാഥ് നായികയാവുന്നു. നടനും നിർമ്മാതാവും കൂടിയായ നികേഷിന്റെ ആദ്യ മലയാള ചിത്രമാണ് മഴയത്ത്.
ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മഴയത്ത്. മനോജ്.കെ.ജയൻ, ശാന്തികൃഷ്ണ, രശ്മി ബോബൻ, നന്ദു, സന്തോഷ് കീഴാറ്റുർ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഏപ്രിൽ 27 ന് തിയറ്ററുകളിലെത്തും