എറണാകുളം: മഴയുടെ വ്യത്യസ്ത നിറക്കൂട്ടുകളുമായി നടന്നു വരുന്ന ചിത്രപ്രദര്‍ശന പരമ്പരയുടെ എറണാകുളം എഡിഷന് ഒക്ടോബര്‍ 19ന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. കോഴിക്കോട് ആസ്ഥാനമായ ചൈല്‍ഡ് ഏജാണ് ‘മഴവര’ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുനീര്‍ അഗ്രഗാമി, ദിനേശ് മഞ്ചേരി, കരുണാകരന് പേരാമ്പ്ര എന്നീ ചിത്രകാരന്മാരുടെ വ്യത്യസ്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 2016 മുതല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന മഴവര -ഹരിതവര ചിത്രപ്രദര്‍ശന പരമ്പരയുടെ എറണാകുളം എഡിഷന് പ്രശസ്ത നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ ഇന്ന് 3. 30ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സ്വപ്നങ്ങളില്‍ കണ്ടത്, ദൈവം പട്ടയമുള്ളവനാണ്, രണ്ടാം ബാല്യം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഡോ. റീന സാം, സജി കല്യാണി, അനില്‍ മുട്ടാര്‍, ഗിന്നസ് ദിലീഫ്, ബിനു ഇടക്കുഴി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രദര്‍ശനം 21ന് അവസാനിക്കും.