കേരള വാട്ടര്‍ സോസൈറ്റിയുടെ 8-ാമത് ചിത്രകലാ ക്യാമ്പ് വടകരയില്‍ സംഘടിപ്പിക്കുന്നു. മഴച്ചായം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പ് ജൂലൈ 28, 29 എന്നീ ദിവസങ്ങളിലാണ് നടക്കുക. വടകര ക്രാഫ്റ്റ് വില്ലേജില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍ പ്രശസ്ത ചിത്രകാരന്മാരുടെ ഡമോണ്‍സ്ട്രേഷന്‍ ക്ലാസുകള്‍ നടക്കും.
ജലച്ചായം, അക്രിലിക് എന്നിവയില്‍ പുതിയ സങ്കേതങ്ങളെ പരിചയപ്പെടുത്തും. ലോകപ്രശസ്ത ചിത്രകാരന്മാരുടെ വീഡിയോ ഡമോണ്‍സ്ട്രേഷനും, ഔട്ട്‌ഡോര്‍ പെയിന്റിംഗ് എന്നിവ ഉണ്ടാകും. ഭക്ഷണ- താമസ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കുമാത്രം.
വിവരങ്ങള്‍ക്ക് : 9847260839, 9847159431