മായാനദി ബോളിവുഡിലേക്ക്

0
861

ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ നൂറ്റിയിരുപത്തഞ്ചാം ദിനാഘോഷങ്ങൾക്കിടെ ആണ് മായാനദി ഹിന്ദിയിലെത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന് മോഹൻലാൽ ആശംസകൾ നേർന്നു. ജോ രാജൻ ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവും അധികം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ചിത്രങ്ങളിലൊന്നാണ് മായാനദി. ക്രിസ്തുമസ് റിലീസായി തീയറ്റുകളിലെത്തിയ ചിത്രം വൻ വിജയം നേടി. 100 ദിവസവും കടന്ന് ചിത്രം മുന്നേറി. മായാനദിയുടെ നൂറ്റിയിരുപത്തഞ്ചാം ദിനാഘോഷങ്ങൾ നീരാളിയുടെ ഓഡിയോ റിലീസിന് ഒപ്പമാണ് നടന്നത്. മോഹന്‍ലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മായാനദി ബോളിവുഡിലേക്ക് പോകുന്നുവെന്ന പ്രഖ്യാപനം നടന്നത്.

മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി കുരുവിളയും ആഷിക് അബുവും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം നടന്‍ സച്ചിൻ പില്‍ഗോങ്കറും നിര്‍മാണ പങ്കാളിയാണ്. അഭിനേതാക്കളെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here