കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം(85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാറോപ്പടിയിലെ വസതിയിലായിരുന്നു അന്ത്യം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന റംല കഥാപ്രസംഗ കലയിലും മികവും തെളിയിച്ചിട്ടുണ്ട്.
ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂശഫ് യമാ-മറിയം ബീവി ദമ്പതികളുടെ മകളായി 1946 നവംബര്‍ മൂന്നിനാണ് ജനനം. ഏഴാം വയസ്സില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയാണ് തുടക്കം. പിന്നീട് കഥാപ്രസംഗ കലയില്‍ ചുവടുറപ്പിച്ചു. കേരളത്തിലും വിദേശത്തുമായി നൂറുകണക്കിന് വേദികളില്‍ പരിപാടി അവതരിപ്പിച്ചു.
മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പുരസ്‌കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമി, ഫോക്ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. പരേതനായ കെഎം സലാമാണ് ഭര്‍ത്താവ്. മകള്‍: റസിയ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല