MANUU: കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

0
367

ഹൈദരാബാദിലെ പ്രശസ്തമായ മൗലാന ആസാദ്‌ നാഷണൽ ഉർദു യൂണിവേർസിറ്റിയിൽ 2018-19 വർഷത്തേക്കുള്ള ബിരുദ, പിജി, പി.എച്‌.ഡി, ഡിപ്ലോമ/സർട്ടിഫികറ്റ്‌ കോഴ്സുകൾക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ഹൈദരാബാദിലെ മെയിൻ കാമ്പസിലേക്കും, ലഖ്നോ, ശ്രീനഗർ എന്നീ സാറ്റലൈറ്റ്‌ കാമ്പസിലേക്കും മറ്റ്‌ അഫിലിയേറ്റഡ്‌ കോളേജുകളിലേക്കുമുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്‌. നിശ്ചിത കോഴ്സുകൾക്ക്‌ എൻട്രൻസ്‌ പരീക്ഷ മുഖേനയും മറ്റ്‌ കോഴ്സുകൾക്ക്‌ യോഗ്യത പരീക്ഷയിലെ മാർക്ക്‌ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുന്നത്‌. എൻട്രൻസ്‌ പരീക്ഷ മുഖേനയുള്ള കോഴ്സുകൾക്ക്‌ അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ്‌ 7 ആണ്. യോഗ്യത പരീക്ഷ അടിസ്ഥാനമായ കോഴ്സുകൾക്ക്‌ ജൂലൈ 9 വരെയും അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്‌/ പ്ലസ്‌ റ്റു/ ഡിഗ്രി തലങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഉർദു വിഷയമായോ മീഡിയമായോ പഠിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്‌ അപേക്ഷ സമർപ്പണത്തിനും www.manuu.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here