കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലായിലെ നൃത്ത വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. അങ്കമാലി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്.
ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ദിശമാറിയെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. കാലടി താന്നിപ്പുഴയില്‍ രാവിലെ 9.30 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മഞ്ജുഷയും സഹയാത്രികയായ അഞ്ജനയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുഷ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.