ബിഗ് ബി മലയാള സിനിമയുടെ ആക്ഷൻ വഴിത്തിരിവ്

0
501

ഫര്‍വീസ്

വികാരങ്ങൾ വാക്കുകളിൽ ഒതുങ്ങാതാവുമ്പോള്‍ മനുഷ്യൻ അത് പ്രകടിപ്പിക്കുന്നത് നിർത്തി പുതിയ ജീവിത രീതി തിരഞ്ഞെടുക്കും . ദയയോ സ്നേഹമോ വാക്കുകളിലോ പ്രവൃത്തിയിലോ പ്രകടിപ്പിക്കാതെ അവർ ജീവിക്കുന്നു. ബിലാൽ എന്ന കഥാപാത്രം ഒരു കുട്ടിയെ താലോലിക്കുമ്പോൾ പോലുമൊരു വികാര പ്രകടനവുമില്ലാതെ അഭിനയിച്ചു തീർക്കാൻ മെഗാസ്റ്റാറിനു അല്ലാതെ ഇന്ന് മലയാളത്തിലാർക്കും കഴിയില്ല.

ബിലാൽ എന്ന കഥാപാത്രത്തിന്റെ സ്വഭാവം രൂപീകരിക്കപ്പെട്ട സാഹചര്യങ്ങൾ ആഴ്ന്നു നോക്കുമ്പോൾ ആ കഥാപാത്രത്തിന്റെ നിഗൂഢതകളിലേക്ക് നമ്മൾ എത്തിച്ചേരുന്നു. വാക്കിലും നോക്കിലും മമ്മൂട്ടി എന്ന മഹാനടൻ പ്രകടിപ്പിച്ച പക്വതയാണ് ഈ കഥാപാത്രത്തിന്റെ മേന്മ.

വളര്‍ത്തമ്മയുടെ മരണത്തോടെ കേരളത്തില്‍ എത്തുന്ന ബിലാല്‍ സഹോദരന്മാരോടൊപ്പം തന്റെ ടീച്ചറുടെ മരണത്തിന്റെ ചുരുളഴിക്കുന്നതാണ് ഈ സിനിമ. ബിഗ്‌ ബി റിലീസ് ആയപ്പോൾ വലിയ വിജയം കൈവരിച്ചില്ലെങ്കിലും പിന്നീട് അത് മലയാളത്തിലെ മികച്ച ആക്ഷന്‍ സിനിമകളിൽ ഇടം പിടുക്കിപ്പിടിക്കുകയായിരുന്നു

മലയാള സിനിമാ ഡയലോഗുകൾ നമ്മള്‍ ഇന്ന് ഒരുപാട് നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ബിഗ് ബിയിലെ ‘പഴയ കൊച്ചി അല്ല’ എന്ന ഡയലോഗ് ആണ് മലയാളികൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

ബിഗ് ബി സ്റ്റൈലിൽ ഒരുപാട് സിനിമകൾ പിന്നീട് പരീക്ഷിച്ചെങ്കിലും യാതൊന്നും ബിഗ്ബിയുടെ നിലവാരത്തിൽ എത്തിയില്ല. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ഇന്ന് 67 വയസിലേക്ക് കടക്കുമ്പോൾ ആരാധകർക്കു കോരിത്തരിപ്പുണ്ടാകുന്നത് ബിഗ്ബി യുടെ രണ്ടാം ഭാഗത്തിന്റെ വരവാണ്. ബിലാൽ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ ഇപ്പോൾ തന്നെ ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here