മല്ലികാ സാരാഭായ് ചാൻസിലറാവും

0
195

കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസിലറായി മല്ലികാ സാരാഭായിയെ നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നൃത്തം, അഭിനയം, സംവിധാനം, എഴുത്ത് തുടങ്ങിയ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച മല്ലിക സാരാഭായി ചാൻസലറായി എത്തുന്നത് കലാകേരളത്തിന്‌ മുതൽകൂട്ടാവുമെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക. അമ്മ മൃണാളിനി സാരാഭായ് പാലക്കാട്‌ ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ്.

അഹമ്മദാബാദിൽ ജനിച്ചുവളർന്ന മല്ലിക, അഹമ്മദാബാദ് ഐ ഐ എമ്മിൽ നിന്ന് എംബിഎയും, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മല്ലികാ സാരാഭായ്, പീറ്റർ ബ്രൂക്ക്സിന്റെ “മഹാഭാരതം” നാടകത്തിൽ ദ്രൗപതിയായി അഭിനയിച്ചതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായത്. മാതാവിനൊപ്പം ചേർന്ന് അഹമ്മദാബാദിൽ “ദർപ്പണ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്ട്സ്” നടത്തുന്ന ഈ നർത്തകി, ഡാനി എന്ന മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


 

LEAVE A REPLY

Please enter your comment!
Please enter your name here