“സിനിമയിലെ മലപ്പുറം” സെമിനാറും മാഗസിൻ അവാർഡ്‌ ദാനവും

0
606

ഫിനിക്സ്‌ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ്‌ മാഗസിന് ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ്‌ മാഗസിൻ അവാർഡ്‌ ദാനവും ” സിനിമയിലെ മലപ്പുറം ” സെമിനാറും നാളെ ഉച്ചക്ക്‌ ശേഷം മൂന്ന് മണി മുതൽ കോട്ടക്കൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. മലയാളം സർവ്വകലാശാല 2016-17 യൂണിയൻ പുറത്തിറക്കിയ മാഗസിനാണ് ഇത്തവണ മാഗസിൻ അവാർഡിനർഹമായത്‌. ആലങ്കോട്‌ ലീലാകൃഷ്ണൺ ഫസ്ഫരി സ്മാരക കോളേജ്‌ മാഗസിൻ അവാർഡ്‌ സമർപ്പിക്കും.

 

മലയാള സിനിമകളിലെ മലപ്പുറം സാനിദ്ധ്യത്തെ ചർച്ചയാക്കുന്ന “സിനിമയിലെ മലപ്പുറം” ചർച്ച സെമിനാർ വൈകുന്നേരം അഞ്ച്‌ മുതൽ നടക്കും. സെമിനാറിൽ സംവിധായകന്മാരായ പി.ടി കുഞ്ഞുമുഹമ്മദ്‌, സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കരിയ, കെ.എൽ പത്ത്‌ സംവിധായകൻ മുഹ്സിൻ പെരാരി, സിനിമ നിരൂപകൻ സമീൽ എന്നിവർ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here