ആരാധകരെ ഇളക്കിമറിക്കാന്‍ മധുരരാജയുടെ ട്രെയിലര്‍

0
237

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ‘മധുരരാജ’യുടെ ട്രെയിലര്‍ എത്തി. ഒരു മിനിറ്റും 46 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. മമ്മൂട്ടിയുടെ മാസ് രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹെലൈറ്റ്. ചിത്രം ഏപ്രില്‍ 12-ന് തിയറ്ററുകളിലെത്തും.

മമ്മൂട്ടി, ശ്രിയ ശരണ്‍, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ മ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട്. നെടുമുടി വേണു, സിദ്ദിഖ്, സലീം കുമാര്‍, വിജയരാഘവന്‍, അജുവര്‍ഗീസ്, ജയ്, ജഗപതിബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ധര്‍മജന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജു കുട്ടന്‍, പ്രിയങ്ക, സന്തോഷ് കീഴാറ്റൂര്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍. 116 ദിവസം നീണ്ടുനിന്ന ഷെഡ്യൂളായിരുന്നൂ ചിത്രത്തിന്റേത്.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്നത്. പുലിമുരുകനുശേഷം വൈശാഖ്-ഉദയകൃഷ്ണ- പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘മധുരരാജ’യ്ക്ക്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here