പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ എത്തി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന സൂചന നല്‍കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ പുറത്ത് വിട്ടത്.
മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]