ലോക്ക്ഡൗൺ ഷോർട് ഫിലിം അവാർഡിന് അപേക്ഷിക്കാം

0
278
lockdown short film award

ലോക്ക് ഡൗൺ കാലത്ത് നിരവധി ആളുകൾ ലോക്ക് ഡൗണുമായും, കോവിഡ് എന്ന വിഷയവുമായും ബന്ധപ്പെട്ട് നിരവധി ഹ്രസ്വ ചിത്രങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മിച്ച അത്തരം ചിത്രങ്ങൾക്ക് വേണ്ടി ഒരു ഷോർട് ഫിലിം അവാർഡ് മത്സരം നടത്തുകയാണ്… കോപ്പിറൈറ്റ് പ്രൊഡക്ഷൻസിന്റെയും, ആത്മ ഓൺലൈനിന്റെയും നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ചതും പത്തു മിനിറ്റിൽ താഴെ ദൈർഘ്യം വരുന്നതുമായ ചിത്രങ്ങൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക.

ജൂൺ 30 നകം ആണ് ചിത്രങ്ങൾ അയക്കേണ്ടത്. മികച്ച ഫിലിം, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരങ്ങൾ (ആൺ കുട്ടി, പെൺകുട്ടി) എന്നിവയ്ക്കാണ് അവാർഡ് നൽകുക; ചിത്രത്തിന്റെ യുടൂബ് ലിങ്ക് മെയിൽ ചെയ്യുകയാണ് ചെയ്യേണ്ടത്. മികച്ച സിനിമകൾക്ക് ലോക്ക് ഡൗൺ കാലത്തിന് ശേഷം പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നതായിരിക്കും. വിജയികളെ തീരുമാനിക്കുന്നത് അവാർഡ് ഫെസ്റ്റിവലിന്റെ ജൂറി പാനൽ ആയിരിക്കും, അവാർഡുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജൂറി പാനലിൽ നിക്ഷിപ്തമായിരിക്കും…

അപേക്ഷാഫോം താഴെ കൊടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here