സാഹിതീസംഗമവേദിയുടെ നാലാമത് സാഹിതീപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവലും കവിതാസമാഹാരങ്ങളുമാണ് പുരസ്‌കാരത്തിന് അയക്കേണ്ടത്.
25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മുട്ടത്തുവര്‍ക്കി അക്ഷരപീഠം പുരസ്‌കാരത്തിനാണ് നോവലുകള്‍ പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മാധവിക്കുട്ടി സ്മാരക പുരസ്‌കാരത്തിനായാണ് കവിതാസമാഹാരങ്ങള്‍ പരിഗണിക്കുക.
2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ 30 വരെ പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. കൃതികളുടെ മൂന്നു കോപ്പികള്‍ ജനുവരി 15നകം President, സാഹിതീസംഗമവേദി, ഇഷാരകോംപ്ലക്‌സ്, ഇലവുംതിട്ട പി.ഒ, പത്തനംതിട്ട-689625 എന്ന വിലാസത്തില്‍ അയക്കണം.
ഏപ്രില്‍ 2024നു എറണാകുളത്തുവച്ചു നടക്കുന്ന വാര്‍ഷികസമ്മേളനത്തില് അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക്: 8547357890, 9048834001
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല