സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി രചനാ മത്സരം

0
1960

സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി ആഗോള തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യ ഗ്രൂപ്പായ ‘നല്ലെഴുത്തുമായി സഹകരിച്ചു കൊണ്ടാണ് ചെറുകഥ, കവിത രചനാ മത്സരം നടത്തുന്നത്. കഥാ രചനയില്‍ ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാംസമ്മാനം 5001 രൂപയുമാണ്. കവിതാ രചനയില്‍ ഒന്നാം സമ്മാനം 5001രൂപയും രണ്ടാം സമ്മാനം 3001 രൂപയുമാണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ പ്രശസ്തി പത്രവും ഇടുക്കി അസോസിയേഷന്‍ നല്‍കും. കൂടാതെ 2018 ഓഗസ്റ്റ് മാസത്തില്‍ ഇടുക്കി അസോസിയേഷന്‍ പുറത്തിറക്കുന്ന ഓണപ്പതിപ്പില്‍ ഈ രചനകള്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ മികച്ച രചനകള്‍ വന്നാല്‍, പ്രോത്സാഹനാര്‍ത്ഥമായി അവയില്‍ നിന്നും ഏതാനും ചില രചനകള്‍ കൂടി ഓണപ്പതിപ്പില്‍ ചേര്‍ക്കുന്നതാണ്. സമ്മാനങ്ങള്‍ സെപ്റ്റംബറില്‍ നടക്കുന്ന നല്ലെഴുത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങില്‍വച്ച് നല്‍കുകയോ, അല്ലെങ്കില്‍ സമ്മാനത്തുക അയച്ചു കൊടുക്കുകയോ ചെയ്യുന്നതാണ്. എഴുത്തുകള്‍ അയക്കേണ്ട അവസാന തിയതി ജൂലൈ 25.

നിബന്ധനകൾ :

മത്സരാർത്ഥികൾ ഇടുക്കി ജില്ലാ അസോസിയേഷന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്തിരിക്കണം.
ലിങ്ക് – https://www.facebook.com/IAK2006/

1) കഥയുടെ പശ്ചാത്തലം ഇടുക്കിയുമായി ബന്ധപ്പെട്ടതായിരിക്കണം . ഇടുക്കിയുടെ കാർഷിക , സാംസ്‌കാരിക , കുടിയേറ്റ ജീവിതവുമായി അടുത്തു നിൽക്കുന്ന രചനയായിരിക്കണം . കഥ എഴുപുറത്തിൽ (A 4 ) കവിയരുത് . ചെറിയ രചനകൾക്ക് പ്രസിദ്ധീകരണത്തിൽ മുൻഗണന ഉണ്ടായിരിക്കും.

2) കവിതകൾ; കാർഷികസംസ്കാരം, കുടിയേറ്റം, ഗൃഹാതുരത്വം എന്നീ മൂന്നുവിഷയങ്ങളെ അധികരിച്ചുള്ളതാവണം . 36 വരികളിൽക്കൂടാൻ പാടില്ല .

3) രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രിന്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാവരുത്.

മുൻപ് സോഷ്യൽമീഡിയയിൽ പ്രസിദ്ധീകരിച്ചതും മത്സരത്തിന് അയയ്ക്കാവുന്നതാണ്.

മത്സരത്തിന് നൽകിയവ അനുവാദമില്ലാതെ മറ്റെവിടെയും പ്രസിദ്ധീകരിക്കുകയും ചെയ്യരുത് .

4 ) രചനകൾ നേരിട്ട് ഇമെയിൽ ( Email – idukkiassnglobal@gmail.com) വഴിയും , നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് വഴിയും അയക്കാവുന്നതാണ് . രചനകൾ അയക്കുമ്പോൾ ശീർഷകത്തിൽ ” ഇടുക്കി സാഹിത്യ അവാർഡ്” എന്നു കൂടി ചേർക്കേണ്ടതാണ്. ഒരാൾക്ക് ഒന്നിലധികം രചനകൾ മത്സരത്തിലേക്ക് സമർപ്പിക്കാവുന്നതാണ് . രചനയോടൊപ്പം , Whatsapp Number , Email ID എന്നിവ നൽകേണ്ടതാണ്

6) നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് / സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയവർക്ക് പങ്കെടുക്കാം. Fake Profiles, Hidden identity profiles not allowed.

8) ഇടുക്കി അസ്സോസിയേഷൻ്റെ സ്വതന്ത്രപാനൽ ആയിരിക്കും വിധിനിർണ്ണയം നടത്തുക . വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

9) ശ്രദ്ധിക്കുക :-
– ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ ഇടുക്കി അസ്സോസിയേഷന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്

(Nallezhuth Android App – Google PlayStore ൽ നിന്നും ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാ മത്സരങ്ങൾ 2018 എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക . ഇടുക്കി സാഹിത്യ അവാർഡ് എന്ന ഫോട്ടോയിൽ ക്ലിക് ചെയ്ത് മത്സരത്തിലേക്കുള്ള രചന , ആപ്പിൽ നേരിട്ട് ടൈപ്പ് ചെയ്തോ അല്ലെങ്കിൽ PDF ആയിട്ടോ സമർപ്പിക്കുക ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96566410677, 96566080130, 96597793351 (വാട്സാപ്പ്)

LEAVE A REPLY

Please enter your comment!
Please enter your name here