പ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കുമായി എന്‍ട്രികള്‍ ക്ഷണിക്കുന്നു

0
478

കേരള ലളിതകലാ അക്കാദമിയുടെ 2018-19ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.

50,000/- രൂപയുടെ ഒരു മുഖ്യ സംസ്ഥാന പുരസ്‌കാരവും 25,000/- രൂപയുടെ രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങളുമാണ് നല്‍കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2017ന് ശേഷം എടുത്ത മൂന്ന് ചിത്രങ്ങളുടെ 10 ഇഞ്ച്  നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍ സ്വയം എടുത്തതാണെന്ന് സ്വന്തം സാക്ഷ്യപ്പെടുത്തിയതും, ചിത്രത്തിന്റെ ടൈറ്റില്‍, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂര്‍ണ്ണമേല്‍വിലാസം (ഫോണ്‍ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി ഒക്‌ടോബര്‍ 25-ാം തീയതിക്കകം സെക്രട്ടറി, ‘കേരള ലളിതകലാ അക്കാദമി, തൃശൂര്‍ – 20’ എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക. കവറിനു പുറത്ത് ‘സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനം 2018-2019’ എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക. കൂടാതെ ലഘുജീവചരിത്രക്കുറിപ്പ് (വേഡ്/പേജ്‌മേക്കര്‍ ഫോര്‍മാറ്റ്), അപേക്ഷകന്റെ ഫോട്ടോ, കലാസൃഷ്ടികളുടെ ഇമേജുകള്‍ (2 mbയ്ക്കും – 3mbയ്ക്കും ഇടയില്‍ ഇമേജ് സൈസ്) 300 DPI യില്‍ സിഡി സഹിതം അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണ്.

ഫോട്ടോഗ്രാഫിന്റെ മുന്‍വശത്ത് വിശദാംശങ്ങളോ ശീര്‍ഷകമോ എഴുതാന്‍ പാടില്ല. പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ നേരിട്ട് അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും ഫോട്ടോഗ്രാഫുകള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ എന്‍ട്രിഫോറം ലഭിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ മിനിമം  A3 സൈസില്‍ പ്രിന്റുകള്‍ നല്ല നിലവാരത്തില്‍ ഫ്രെയിം ചെയ്ത് 15 ദിവസത്തിനകം അക്കാദമി നിര്‍ദ്ദേശിക്കുന്ന ഗ്യാലറികളില്‍ എത്തിക്കണം. എന്‍ട്രിയോടൊപ്പം എന്‍ട്രീഫീസ് 50/- രൂപ ഗ്യാലറിയില്‍ അടയ്‌ക്കേണ്ടതാണ്. 2018 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവരും കലാരംഗത്ത് സജീവമായിട്ടുള്ളവര്‍ക്കും മാത്രമേ സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. (www.lalithkala.org)

LEAVE A REPLY

Please enter your comment!
Please enter your name here