സുകുമാര കുറുപ്പാകാൻ ദുൽഖർ; പോസ്റ്റർ പുറത്തുവിട്ടു

1
191

ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് സിനിമയുടെ ഫാന്‍ മൈഡ് പോസ്റ്റര്‍ പുറത്തിറക്കി. അണിയറ പ്രവർത്തകർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

https://m.facebook.com/story.php?story_fbid=10159786177908647&id=663133646

ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രന്‍. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. അഞ്ച് വര്‍ഷത്തോളമായി ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ഇന്ന് മുതല്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ തുടക്കം ആരംഭിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാന് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്.

https://m.facebook.com/DQSalmaan/posts/1030640213705123?substory_index=0

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

https://m.facebook.com/story.php?story_fbid=10159786213208647&id=663133646

കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here