നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു

0
430

കോഴിക്കോട് : നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു. 1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി.

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. 77ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക്. നാൽപ്പത് വർഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു.

ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ കേന്ദ്രകഥാപാത്രമായിരുന്നു ചെയ്തിരുന്നത്. എൺപത്തിരണ്ടാം വയസിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് കെ.ടി.സി അബ്ദുള്ളയുടെ വിടവാങ്ങൽ.

കടപ്പാട്: www.mediaonetv.in

LEAVE A REPLY

Please enter your comment!
Please enter your name here