കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഫോട്ടോഗ്രാഫിക്, ഉപന്യാസ മത്സരങ്ങള്‍

0
733

കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍  സംഘടിപ്പിക്കുന്നു.  ഫോട്ടോഗ്രാഫി, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളാണ് കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും, കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും ഇവ യഥാക്രമം ഫോട്ടോഗ്രാഫിക്, ഉപന്യാസ രചന എന്നിവയുടെ വിഷയങ്ങളാണ്.

ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbc11photoksbb@gmail.com എന്ന ഇ-മെയിലിലും, ഉപന്യാസം cbc11essayksbb@gmail.com എന്ന ഇ-മെയിലിലും ഡിസംബര്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.keralabiodiversity.org സന്ദര്‍ശിക്കുക.

ഫോണ്‍: 0471 2554740.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here