കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എസ്പിസിഎസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്്‌ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലും നേരിട്ടും തുടരുന്നു.
മുതിര്‍ന്ന വ്യക്തികള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പത്തിലേറെ പാസ് എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള പാസ് 450 രൂപയ്ക്ക് ലഭിക്കും. ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ബാഡ്ജ്, ഡെലിഗേറ്റ് കിറ്റ്, ഉറപ്പായ ഇരിപ്പിടങ്ങള്‍ എന്നിവ ലഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ അറിയിച്ചു.
സൗജന്യ രജിസ്‌ട്രേഷനും ഉണ്ട്.
രജിസ്‌ട്രേഷനും പ്രോഗാമിനും മറ്റു വിവരങ്ങള്‍ക്കും: