കോഴിക്കോട്: ലോക നഗരങ്ങളിലെ മേയര്‍മാര്‍ പങ്കെടുക്കുന്ന മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും. പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച 45 നഗരാധ്യക്ഷരാണ് നവംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക. യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ്വര്‍ക്കിന്റെ ജനറല്‍ അസംബ്ലിക്ക് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. ഇതിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവം ഞായര്‍ രാവിലെ 10.30ന് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഐസിസിഎന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ. വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാംസ്‌കാരിക മഹോത്സവത്തിന്റെ ബ്രോഷര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശിപ്പിക്കും. ജനറല്‍ അസംബ്ലിയുടെ പ്രഖ്യാപനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. തീം വീഡിയോ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സ്വിച്ച് ഓണ്‍ ചെയ്യും. അക്കാദമിക, സാമൂഹ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലകളിലെ പ്രമുഖരുമായുള്ള മുഖാമുഖങ്ങളും ഹെറിറ്റേജ് ടൂറും സംഘടിപ്പിക്കും. അന്താരാഷ്ട്ര
സാംസ്‌കാരികോത്സവം, പെയിന്റിംഗ് എക്‌സിബിഷന്‍, ഹാന്‍ഡി ക്രാഫ്റ്റ് എക്‌സിബിഷനുകള്‍ തുടങ്ങിയവയുണ്ടാകും.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് സാംസ്‌കാരിക മഹോത്സവം സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഫോക്ലാന്റ് ഫാക്കല്‍റ്റി ആര്‍ട്ടിസ്റ്റ് കെ ആര്‍ ബാബു, ഫെസ്റ്റിവല്‍ സംഘാടകസമിതി അംഗങ്ങളായ ഷൈബിന്‍ നന്മണ്ട, നിഹാല്‍ പറമ്പില്‍, സാലി കാട്ടു, അംജദ് അലി അമ്പലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല