കൊയിലാണ്ടിയില്‍ നാടകരാവ്‌

0
602

കൊയിലാണ്ടിയിലെ ശ്രദ്ധ തിയേറ്റർ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഏപ്രിൽ 30ന് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിസരത്തെ പി.സി.സ്കൂൾ ഗ്രൗണ്ടില്‍ നടകരാവ് സംഘടിപ്പിക്കുന്നു. സംസ്ഥാന യുവജനോത്സവത്തിലെ ഏറ്റവും മികച്ച മൂന്ന് അര മണിക്കൂർ നാടകങ്ങളായ, പാലക്കാട് വട്ടേനാട് ഹയർ സെക്കണ്ടി സ്കൂളിന് വേണ്ടി അരുൺലാൽ രചനയും സംവിധാനവും നിർവഹിച്ച ‘മറഡോണ’, തിരുവങ്ങൂർ ഹയർ സെക്കണ്ടി സ്കൂളിന് വേണ്ടി ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച ‘എലിപ്പെട്ടി’, കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി മനോജ് നാരായൺ സംവിധാനം നിർവഹിച്ച ‘ഓട്ട’ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ സംസ്ഥാന കേരളോത്സവത്തിൽ ഏറ്റവും നല്ല നാടകമായി തെരഞ്ഞെടുത്ത, മാഹി നാടക പെരുമയുടെ ഒരു മണിക്കൂർ നാടകം ‘രാത്രിമഴയിലേക്ക് അവൾ'(രചന: സുരേഷ് ബാബു ശ്രീസ്ഥ.സംവിധാനം: പ്രേമൻ മുചുകുന്ന്.) എന്ന നാടകവും പ്രദര്‍ശിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കൊയിലാണ്ടിയെ കേരളമാകെ അറിയപ്പെടുന്ന ഒരു തിയേറ്റർ സ്പോട്ട് ആക്കി തീർക്കാൻ സമർപ്പണബോധത്തോടെ പരിശ്രമിച്ച 16 പഴയകാല നാടക പ്രവർത്തകർക്കുള്ള ആദരം സമർപ്പിക്കും. ഒരാൾക്ക് നാടകം കാണുന്നതിന് 200 രൂപാ നിരക്കിലുള്ള പാസുകൾ കൗണ്ടറിൽ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here