കോഴിക്കോടന്‍ കിസ്സ 25 ന്

0
381

കോഴിക്കോട്. സംസ്കാരികം, സംഗീതം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളാൽ സമ്പന്നമായ പൈതൃക നഗരം. ഈ തുറമുഖ നഗരത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അസാധാരണമായ വ്യക്തികളുടെ അസാധാരണ ജീവിതത്തിലാണ്. അവരിൽ ചിലർക്ക്  ദുരന്തപൂർണമായ പര്യവസാനവും ഉണ്ടായിട്ടുണ്ട്. നഗരകഥയുടെ ഭാഗമായ ഇത്തരം കഥാപാത്രങ്ങൾ ഒരിക്കലും മുഖ്യധാര കൃതികളിൽ ഇടം നേടിയിട്ടില്ല.
കോഴിക്കോടന്‍ കിസ്സ. അതിനായുള്ള തിരച്ചലിലാണ്. ഇതുവരെയും രേഖപെടുതാത്ത കോഴിക്കോടിന്റെ  ഹൃദയമിടിപ്പുകളെ. വാഴ്ത്തപെടാത്ത ആ അസാധാരണ ജീവിതങ്ങളെ.

കലാകാരനും സാംസ്കാരിക പ്രവർത്തനുമായ നിയതി ശ്രീകുമാർ അത്തരം വ്യക്തികളുമായി കുട്ടിക്കാലം ചെലവഴിച്ച ഓർമ്മകളുടെ ഒരു ശേഖരമാണ്. അദ്ദേഹം പങ്കുവെക്കുന്ന. ആ കിസ്സകള്‍.

2018 ജനവരി 25 ന് കോഴിക്കോട് ബീച്ച് (ലൈറ്റ്ഹൗസ്)
വൈകിട്ട് ആറര മുതല്‍. കോഴിക്കോടന്‍ കിസ്സ.

കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ (DTPC) ആണ് പരിപാടി സംഘടിപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here