കൊളുത്തിവലിക്കുമ്പോൾ

0
439
athmaonline-koluthivalikkumbol-nishni-shemin-thumbnail

നിഷ്നി ഷെമിൻ

തിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ
അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു.
ചടുലമായ അകക്കണ്ണുകളിൽ
കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.

കൈ രണ്ടും മത്സരാവേശത്തോടെ
ആഞ്ഞുവലിക്കാൻ തുടങ്ങി.
എണ്ണമറ്റ നാഴികയകലെ
പിളർന്നുപോകുന്ന, വേദനയുള്ള
തരിശുനിലങ്ങളെ ഇപ്പോൾ കാണാം.

ചിതറാൻ തുടങ്ങിയ ഭൂതകാല സ്മരണകൾ
കൊളുത്തിൽകിടന്ന് ചലിക്കാൻ മുറവിളികൂട്ടി.
വിറളിപൂണ്ടതിന്റെ മാംസാഗ്രങ്ങളെ
സസൂക്ഷ്മം ഒന്നൊന്നായി തുളച്ചുകൊണ്ടിരുന്നു.

ചിലതിനു നന്നേ കനം കുറവായിരുന്നു.
ഭാരിച്ച ഭൂരിഭാഗം ആദ്യം തൂങ്ങിയാടി,
പിന്നെ കടിച്ചുതൂങ്ങി.
കീറി വലിഞ്ഞ്, വികൃതമാക്കപ്പെട്ടെതെങ്കിലും
മുറിവുകളുടെ അതിർത്തിയും കടന്ന് തിരയേണ്ടതുണ്ട്.
അത് അവിടെ തന്നെയുണ്ടാവും.

ശാപമേറ്റ കാലങ്ങളോട് പറ്റിക്കിടന്ന്
അഴുകിപ്പോയ തുണ്ടു നിലങ്ങളെ വാരിക്കൂട്ടി.
പഴകിയ ഈർപ്പത്തിന്റെ, പൊടിക്കൂട്ടുകളുടെ,
കുഴിനഖത്തിന്റെ ഗന്ധം പടരുന്നു.

വീര്യം കൂടുന്ന ഗന്ധവാഹിനികൾ ചുമക്കുന്ന
ദുർഗന്ധം ആർത്തു പൊന്തി.
പ്രതീക്ഷിച്ചതു പോലെ, അത് അവിടെത്തന്നെയുണ്ട്.
ഭൂതകാലത്തിന്റെ പഴുപ്പുകൾക്കുള്ളിൽ
ചുരുണ്ട് ഞെരിപിരി കൊള്ളുന്ന,
പൊള്ളുന്ന ഒരു സ്പർശനം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here