ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊലൈഗാരന്‍’. അര്‍ജ്ജുന്‍, വിജയ് ആന്റണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. അഷിമ നര്‍വാല്‍, നാസര്‍, സീത, ഭഗവതി പെരുമാള്‍, ഗൗതം, സതീഷ്, സമ്പത്ത് റാം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍
തമിഴ് സിനിമയില്‍ ‘രാക്ഷസന്‍’ എഫക്റ്റ് കണ്ടുതുടങ്ങി എന്നുറപ്പിക്കുന്നതാണ് കൊലൈഗാരന്റെ സ്‌നീക്ക് പീക്ക് ടീസര്‍. ചെന്നൈ നഗരമധ്യത്തില്‍ നടന്ന കൊലപാതകവും മൃതദേഹത്തെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് ചിത്രമെന്ന സൂചന തരുന്നതാണ് ടീസര്‍.
ചിത്രത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് അര്‍ജ്ജുന്‍ എത്തുന്നത്. കൊലയാളിയുടെ വേഷത്തിലാണ് വിജയ് ആന്റണിയെ കാണിക്കുന്നത്.