മലപ്പുറം: യുവകലാസാഹിതിയുടെ 2023ലെ കൊളാടി ഗോവിന്ദന്‍കുട്ടി സമഗ്ര സംഭാവനാ പുരസ്‌കാരം എഴുത്തുകാരി സാറാ ജോസഫിന്. നോവലിസ്റ്റ്, കഥാകാരി, ആക്ടിവിസ്റ്റ്, പ്രഭാഷക തുടങ്ങിയ മണ്ഡലങ്ങളില്‍ സാറാ ജോസഫ് അരനൂറ്റാണ്ടോളം കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഫലകവും പ്രശസ്തിപത്രവും 15,000 രൂപയും അടങ്ങുന്ന പുരസ്‌കാരം 13ന് പകല്‍ മൂന്നിന് പൊന്നാനി വന്നേരി ഹൈസ്‌കൂളില്‍ നടക്കുന്ന കൊളാടി അനുസ്മരണ സമ്മേളനത്തില്‍ കൈമാറും.
ആലങ്കോട് ലീലാകൃഷ്ണന്‍(ചെയര്‍മാന്‍), ഇ എം സതീശന്‍(കണ്‍വീനര്‍), പി പി സുനീര്‍, പി കെ കൃഷ്ണദാസ്, അജിത് കൊളാടി എന്നിവരടങ്ങുന്നതാണ് പുരസ്‌കാര നിര്‍ണയ സമിതി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല