കൃഷ്ണശങ്കർ നായകനാവുന്ന “കൊച്ചാൾ” റിലീസിനൊരുങ്ങുന്നു

0
348
kochaal-teaser-release-athmaonline

ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന “കൊച്ചാളി”ന്റെ ടീസർ പുറത്തിറങ്ങി. യുവനടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ, നീനാ കുറുപ്പ് തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗോകുലൻ, കൊച്ചുപ്രേമൻ, ചെമ്പിൽ അശോകൻ, അസീം ജമാൽ, വിജയൻ കാരന്തൂർ, വി കെ ബൈജു, അസീസ് നെടുമങ്ങാട്, സജീവ് കുമാർ, അൽത്താഫ്, ബിനോയ് നമ്പാല, ജിസ് ജോയ്, ബാബു അന്നൂർ, നായിഫ് മുഹമ്മദ്, അരുൺ പുനലൂർ, ലിമു ശങ്കർ, ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, ആര്യ സലീം, അഞ്ജലി നായർ, സേതുലക്ഷ്മി, സീനത്ത് എന്നിവരും താരങ്ങളായെത്തുന്നു.

സിയാറ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്‌ഡയാണ് ചിത്രം നിർമ്മിക്കുന്നത്. മിഥുൻ പി മദനൻ, പ്രജിത്ത്, കെ. പുരുഷൻ എന്നിവർ ചേർന്നാണ് കഥ-തിരക്കഥ-സംഭാഷണം എന്നിവ ഒരുക്കുന്നത്. ജോമോൻ തോമസും അരുൺ ഭാസ്കറുമാണ് ഛായാഗ്രഹണം. ജയ്ഹരി, ഇസ് ക്രാ എന്നിവരാണ് സന്തോഷ്‌ വർമ്മ രചിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രദീപ് കുമാർ, ആന്റണി ദാസൻ, യദു കൃഷ്ണൻ, നിത്യ മാമൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ
എഡിറ്റര്‍ – ബിജീഷ് ബാലകൃഷ്ണന്‍
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ലളിത കുമാരി
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ
കല – ത്യാഗു തവനൂര്‍
മേക്കപ്പ് – റോണക്സ് സേവ്യര്‍
വസ്ത്രാലങ്കാരം – നിസ്സാര്‍ റഹ്മത്ത്
സ്റ്റില്‍സ് – ഡോനി സിറിള്‍ പ്രാക്കുഴി
പരസ്യകല – ആനന്ദ് രാജേന്ദ്രൻ
ആക്ഷൻ – മാഫിയ ശശി
സൗണ്ട് ഡിസൈൻ – ജൂബിൻ ഏ ബി
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ചന്ദ്രന്‍
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – വിമല്‍ വിജയ്, റിനോയി ചന്ദ്രൻ
ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ
പി ആർ ഒ – എ എസ് ദിനേശ്

LEAVE A REPLY

Please enter your comment!
Please enter your name here