സംവിധായകന്‍ കിരണ്‍ ജി നാഥ് അന്തരിച്ചു

0
102

ആലുവ: സിനിമാ സംവിധാകനെ ദുരൂഹ സാഹചര്യത്തില്‍ പെള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കലാമണ്ഡലം ഹൈദരാലി സിനിമയുടെ സംവിധായകനായ കിരണ്‍ ജി നാഥാണ്(48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കരുവാറ്റ സ്വദേശിയാണ്.

പറവൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലി കഴിഞ്ഞ് ചൊവ്വ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആലുവ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആലുവ ജില്ലാ ആശുപത്രിയില്‍ ബുധന്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. ഏക മകള്‍: ആര്യാദേവി

2020ല്‍ റിലീസ് ചെയ്ത കലാമണ്ഡലം ഹൈദരാലി എന്ന ചിത്രമാണ് കിരണ്‍ ജി നാഥ് ആദ്യ സംവിധാന സംരംഭം. നടന്‍ രണ്‍ജി പണിക്കര്‍ ഹൈദരാലിയായി വേഷമിട്ട ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ നിതിന്‍ രണ്‍ജി പണിക്കരും അഭിനയിച്ചിരുന്നു. ഹൈദരാലിയുടെ കൊച്ചുമകന്‍ റെയ്ഹാന്‍ ഹൈദരാലിയുടെ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്. ഛായഗ്രഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ ഏറ്റവും ഒടുവില്‍ ക്യാമറ ചലിപ്പിച്ച ചിത്രം കൂടിയാണിത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here