Kill the Messenger (2014)
Dir. Michael Cuesta
2004ല്‍ ഒരു ലോഡ്ജ് മുറിയല്‍ തലക്കകത്തേക്ക് പാഞ്ഞു കയറിയ രണ്ടു ബുള്ളറ്റിനാല്‍ മരണപ്പെട്ടു കിടക്കയായിരുന്ന പത്രപ്രവര്‍ത്തകന്‍ ഗാരി വെബ്ബ് തന്റെ ജീവതവും ജീവനും പണയപ്പെടുത്തി പുറം ലോകത്തോടു പറഞ്ഞിരുന്ന സത്യം ലോകത്തെ ഞെട്ടിക്കാന്‍ മാത്രമുള്ളതായിരുന്നു. അത് ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ യെക്കുറിച്ചുള്ളതായിരുന്നു. 90കളില്‍ നിക്ക്വരാഗ്വയിലെ കോണ്‍ട്രാ റെബലുകളെ സഹായിക്കാന്‍ ആയുധവും അര്‍ത്ഥവും നല്‍കുന്നതിനായി സിഐഎ നേരിട്ട് മയക്കു മരുന്നു വ്യാപാരം (കൊക്കെയിന്‍) നടത്തി എന്നതാണത്. ആദ്യം ഇത് നിഷേധിച്ച യുഎസ്. പിന്നീട് ഗാരിയുടെ വാര്‍ത്തയുടെ സത്യസന്ധതയെത്തന്നെ വെല്ലുവിളിച്ചു. സഹപ്രവര്‍ത്തകര്‍ ഈ ഉദ്യമത്തില്‍നിന്നും പന്‍മാറാന്‍ നിരന്തരമായി ഉപദേശിച്ചു. ജോലി പോയി. കുടുംബം തകര്‍ന്നു. എവിടെയും ജോലി കിട്ടാതായി. വര്‍ഷങ്ങള്‍ക്കു ശേഷം 1998 ല്‍ സിഐഎ 400 പേജുള്ള ഒരു റിപ്പോര്‍ട്ടിലൂടെ ഗാരി വെബ്ബ് പറഞ്ഞ കാര്യങ്ങള്‍ സമ്മതിച്ചു. പക്ഷേ അത് മോണിക്കാ ലെവിന്‍സ്‌കി-ക്ലിന്റണ്‍ ഇക്കിളിയില്‍ മുങ്ങിപ്പോയി. പിന്നെയുള്ള വര്‍ഷങ്ങളുടെ ഏതാന്തമായ അലച്ചിലിനൊടുവിലാണ് ഗാരി ഹോട്ടല്‍ മുറിയില്‍ വെടിയേറ്റു കിടക്കുന്നത് കാണപ്പെട്ടത്.
ഗാരി വെബ്ബ് തന്നെയെഴുതിയ ഡാര്‍ക്ക് അലയന്‍സ്, നിക്ക് ഷൂ എഴുതിയ കില്‍ ദ മെസ്സെന്‍ജര്‍ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍ബന്ധമായും കാണുക. കാണിക്കുക.
എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
-by Harshad