അഭിവാദ്യങ്ങൾ കോഴിക്കോട്

0
557

കോഴിക്കോട്: കോഴിക്കോടിന്റെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് സ്വന്തം ക്യാഷ് ചിലവാക്കേണ്ടി വന്നിട്ടില്ല എന്ന് ജില്ലാ കളക്ടർ. ജില്ലാ ഭരണകൂടത്തിന്റെ മീറ്റിങ്ങിൽ വെച്ചാണ് കളക്ടർ സന്തോഷം പങ്കുവെച്ചത്. വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, മാധ്യമങ്ങൾ, നാട്ടുകാർ എന്നിവരുടെ സഹായം കൊണ്ട് തന്നെ ഭക്ഷണം, വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ നിറവേറിയിട്ടുണ്ട്. കോഴിക്കോട്ടുകാരുടെ ഈ സ്നേഹം അഭിമാനകരം ആണെന്ന് മീറ്റിങ്ങിൽ പങ്കെടുത്തവരെല്ലാം തന്നെ പങ്കുവെച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ MP, MLA മാരായ എ പ്രദീപ് കുമാർ, എം. കെ. മുനീർ, വി. കെ. സി. മമ്മദ് കോയ, സി. കെ. നാണു, പി. ടി. എ. റഹീം, ഇ. കെ. വിജയൻ, പുരുഷൻ കടലുണ്ടി എന്നിവർ പങ്കെടുത്തു.

ഒരാഴ്ചയായി സന്നദ്ധ പ്രവർത്തനം നടത്തുന്നവരുണ്ട്. അവർ ഇപ്പോൾ ക്ഷീണിച്ചിട്ടുണ്ടാവും. അതിന് പകരം സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു.

ശുചീകരണം, പുനരധിവാസം എന്നിവക്കാണ് പ്രാധാന്യം. പകർച്ച വ്യാധി പടരുന്നത് തടയണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, യുവജന വിദ്യാർത്ഥി സംഘടനകൾ, NSS, NCC, SPC തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നമുക്ക് പുനരധിവാസം സാധ്യമാക്കും എന്ന പ്രതിജ്ഞ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here