തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന് ബിടിഎ 1,2,3 വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും എംടിഎ ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 2,500 രൂപയായിരിക്കും ഓരോ വിഭാഗത്തിലും സ്‌കോളര്‍ഷിപ് തുകയായി നല്‍കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
ബിടിഎ പ്രതിവര്‍ഷം 12 പേര്‍ വീതം ആകെ 36 വിദ്യാര്‍ത്ഥികളേയും എംടിഎ പ്രതിവര്‍ഷം 10 പേര്‍ വീതം ആകെ 20 വിദ്യാര്‍ത്ഥികളേയും ആണ് കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫോറവും നിയമാവലിയും അക്കാദമിയുടെ വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
21ന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവികള്‍ മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കമം. ഫോണ്‍: 0487 2332134
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല