ലോക ട്രാവല്‍ മാര്‍ക്കറ്റിലെ പവിലിയന്‍ പുരസ്‌കാരം കേരളത്തിന്

0
85

ലണ്ടനില്‍ സമാപിച്ച ലോക ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുള്ള സംരംഭകരെയും വ്യവസായികളെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയന്‍ ഒരുക്കിയത്. കേരളത്തിന്റെ ടൂറിസം ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി. ഡബ്ല്യുടിഎമ്മിലെ മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം സെക്രട്ടറി കെ ബിജുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ഡബ്ല്യുടിഎമ്മില്‍ പങ്കെടുത്തത്. നവംബര്‍ ആറിന് ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പില്‍ കേരളത്തില്‍നിന്നുള്ള പതിനോന്ന് വ്യാപാര പങ്കാളികള്‍ പങ്കെടുത്തു. ടൂറിസം സെക്രട്ടറി കെ ബിജു പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന കേരള പവിലിയന്‍ ഡബ്ല്യുടിഎമ്മിലെ പ്രധാന ആകര്‍ഷണമായിരുന്നു. ‘ദി മാജിക്കല്‍ എവരി ഡേ’ എന്ന പ്രമേയത്തില്‍ 126 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പവിലിയന്‍ സജ്ജമാക്കിയത്. ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ് കേരള പവിലിയന്‍ സജ്ജീകരിച്ചത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here