പ്രളയത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യം ഓരോ മനുഷ്യന്റെ ഉള്ളിലുണ്ട്.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ”
എന്ന് നളിനിയിൽ കുമാരനാശാൻ കുറിച്ചതാണ്. കേരളജനത വീണ്ടുമൊരു പ്രളയമുഖത്തു നിൽക്കുമ്പോൾ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയാണ് ഓരോ മനുഷ്യരും. സ്വന്തം കടയിലെ വസ്ത്രങ്ങൾ മൊത്തം നൽകിയ നൗഷാദിൽ തൊട്ട് അന്യരുടെ ജീവിതത്തോട് അവരുടെ വേദനകളോട് കാട്ടുന്ന കരുതൽ നാം കണ്ടതാണ്. അത്തരത്തിൽ വേറിട്ടൊരു കരുതലിനൊരുങ്ങുകയാണ് പ്രതാപ് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 500 രൂപ അടച്ച് സർട്ടിഫിക്കറ്റും അഡ്രസ്സും അയച്ചുതരുന്നവർക്ക് മതിൽ സീരീസിലുള്ള ഫോട്ടോകൾ നൽകുകയാണ് പ്രതാപ് ജോസഫ്.
https://m.facebook.com/story.php?story_fbid=2380662982032226&id=100002656427236
പ്രതാപ് ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രളയത്തിൽ എന്തുചെയ്യാൻ പറ്റും എന്ന് കുറച്ചുദിവസമായി ആലോചിക്കുന്നു. സിനിമയുടെ പണി നടക്കുന്നതിനാൽ കൈയ്യിൽ അഞ്ച് പൈസയില്ല. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും പൂർത്തിയാവാനുമുണ്ട്. ആകെയുള്ള മൂലധനം കുറച്ച് ഫോട്ടോകളാണ്. മതിലുകൾ സീരീസിലുള്ള ചിത്രങ്ങൾ. A4 സൈസിലുള്ള frame ചെയ്‌ത ചിത്രങ്ങളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 500 രൂപ അടച്ച് സർട്ടിഫിക്കറ്റും അഡ്രസ്സും അയച്ചുതരൂ. ചിത്രങ്ങൾ തപാലിൽ അയയ്ക്കാം. കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ വന്നാൽ നേരിട്ടും വാങ്ങാം. കൂടുതൽ ചിത്രങ്ങൾ വേണ്ടവർക്ക് ഓരോ 500 രൂപയ്ക്കും ഓരോ ചിത്രം. ഓഫർ ഇപ്പോൾ മുതൽ ചിത്രങ്ങൾ കഴിയുന്നത് വരെ മാത്രം.
https://donation.cmdrf.kerala.gov.in/