ഓരോ ടാക്സിയുമിനി ഓൺലൈനിൽ, ഒറ്റക്ലിക്കിൽ !

0
3179

ഇനി മുതൽ പരമ്പരാഗത ടാക്സി ഡ്രൈവർമാരും നിങ്ങളുടെ വിളിപ്പുറത്ത് എത്തും. ‘കേര കാബ്സ്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് വഴിയാണ് കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. കേരളപ്പിറവി ദിനത്തിൽ കേര കാബ്സ് പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരെ ഒരു പ്ലാറ്റ്‌ഫോമില്‍ അണി നിരത്തിയാണ് ‘കേര കാബ്‌സി’ന്റെ പ്രവര്‍ത്തനം. കേര കാബ്‌സ് എന്ന മൊബൈല്‍ ആപ്പിലൂടെ യൂബര്‍, ഒലേ മാതൃകയില്‍ സര്‍ക്കാര്‍ നിര്‍ണ്ണയിച്ച തുകയ്ക്ക് ഓട്ടം പോകാനാണ് തീരുമാനം. ഇങ്ങനെയാകുമ്പോള്‍ ഓടിക്കിട്ടുന്ന തുക പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.

സ്റ്റാന്റുകളില്‍ നിലവിലുള്ള അതേ ക്യൂ സംവിധാനമായിരിക്കും കേര കാബ്‌സ് ആപ്പിലും ഉണ്ടായിരിക്കുക. കൂടാതെ ഇന്ത്യയില്‍ എവിടേയും ഈ ആപ്ലിക്കേഷന്‍ ലഭ്യമാകും. വളരെ ലളിതമായിരിക്കും ആപ്പ് ഉപയോഗിക്കാനുള്ള രീതികള്‍. പരീക്ഷണ അടിസ്ഥാനത്തിൽ കണ്ണൂരിലാണ് ആദ്യ ഘട്ടം കേര കാബ്‌സ് നിരത്തിൽ ഇറങ്ങുക. തുടർന്ന് പദ്ധതി മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here