ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

0
364

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ  2019-2020 അവധിദിന  ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷിക്കണം.  www.ksg.keltron.in ൽ അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകൾ  ഫെബ്രുവരിയിൽ  ആരംഭിക്കും. താല്‍പര്യമുള്ളവര്‍  K.S.E.D.C Ltd എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200  രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം സെന്ററിൽ ലഭിക്കത്തക്ക വിധം അയയ്ക്കുക.

വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളേജ്‌റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014.
വിശദവിവരങ്ങൾക്ക്: 0471 2325154, 2325154, 8137969292, 9746798082

LEAVE A REPLY

Please enter your comment!
Please enter your name here