കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം

0
423

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 2018-19 ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയതും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക്‌ അപേക്ഷിക്കാം.

മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്‍റേണ്‍ഷിപ്പ്, പ്ലേസ്മെന്‍റ് സഹായം എന്നിവ പഠന സമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്‍റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ഒരു വർഷമാണ് കോഴ്സ്‌ കാലാവധി.

താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ നേരിട്ടെത്ത് അപേക്ഷിക്കാം. ksg.keltron.in/images/application_form.pdfലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ കെല്‍ട്രോണ്‍ നോളെജ് സെന്‍റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002 വിലാസത്തില്‍ ജൂലൈ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8137969292, 9746798082.

LEAVE A REPLY

Please enter your comment!
Please enter your name here