കവിതയുടെ കാര്‍ണ്ണിവല്‍ മാര്‍ച്ച്‌ 9, 10, 11 തീയ്യതികളില്‍

0
601

പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ ‘കവിതയുടെ കാർണിവൽ’ മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, പത്ത്, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ‘പുതുകവിതയുടെ 25 വർഷങ്ങൾ’ എന്ന വിഷയത്തിലൂന്നിയ ഒന്നാം എഡിഷനുശേഷം  ‘കവിതയുടെ അതീതസഞ്ചാരങ്ങൾ’ എന്ന മുഖ്യപ്രമേയം മുൻനിർത്തി കാർണിവലിന്റെ രണ്ടാം പതിപ്പ് 2017 ജനുവരിയിൽ അഞ്ചു ദിനങ്ങളിലായി നടക്കുകയുണ്ടായി.  ദക്ഷിണേന്ത്യൻ കവികളെ ഉൾപ്പെടുത്തി നടത്തിയ  ദേശീയ കവിതാവിവർത്തന ശില്പശാല  അടക്കം വൈവിദ്ധ്യപൂർണ്ണമായ നിരവധി പരിപാടികൾകൊണ്ട് സമ്പന്നമായിരുന്നു അത്.

മലയാളത്തിലെ കവികളും വിമർശകരും ആസ്വാദകരും വിദ്യാർത്ഥികളും ഗവേഷകരുമടക്കം ആയിരക്കണക്കിനു കാവ്യാസ്വാദകരാണ് ഈ കർണിവലുകളിൽ പങ്കാളികളായത്. സെമിനാറുകൾ, കവിതാവതരണങ്ങൾ, സംവാദങ്ങൾ, കവിപരിചയം, കവിയരങ്ങ്, ഇൻസ്റ്റലേഷനുകൾ, ചിത്രപ്രദർശനങ്ങൾ, ഫിലിം ദഫെസ്റ്റിവലുകൾ, പുസ്തകമേളകൾ,  പുസ്തകപ്രകാശനങ്ങൾ, നൃത്തം, സംഗീതം, നാടകം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മലയാളനാട് വെബ് കമ്യുണിറ്റിയുടെയും വിവിധ അക്കാദമികളുടെയും സാംസ്കാരികസംഘടനകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ കാർണിവലുകൾ സംഘടിപ്പിച്ചു വരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here