കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
86

2024ലെ കവി മുട്ടത്തു സുധ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് 55 വയസ്സുവരെ പ്രായമുള്ള കവികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

2019 ജനുവരി 1 മുതല്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അയച്ച കൃതികള്‍ പരിഗണിക്കുന്നതല്ല. പുസ്തകങ്ങളുടെ 4 കോപ്പികള്‍ മുട്ടം സിആര്‍ ആചാര്യ(സെക്രട്ടറി, കവി മുട്ടത്തു സുധ ഫൗണ്ടേഷന്‍ ട്രസ്റ്റ്) കല്ലിന്റെ കിഴക്കതില്‍, മട്ടം പിഒ, ഹരിപ്പാട്, ആലപ്പുഴ-690511 എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 10-ാം തീയതിക്കുള്ളില്‍ ലഭിക്കണം.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിലേക്ക് രചനകള്‍ അയക്കാവുന്നതാണ്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും പുരസ്‌കാരസമര്‍പ്പണ വേദിയില്‍ വച്ച് നല്‍കുന്നതാണ്. നിര്‍മ്മിതബുദ്ധി സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പത്തുപേജില്‍ കവിയാത്തതായിരിക്കണം ഉപന്യാസം. സ്വതന്ത്ര ഉപന്യാസങ്ങള്‍ പ്രിന്‍സിപ്പലിന്റെയോ എച്ച് ഓ ഡിയുടെയോ സാക്ഷ്യപത്രത്തോടൊപ്പമാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0479 2400320, 9447348964


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here