കടത്തനാടന്‍ കളരി സംഘത്തിലെ വളപ്പില്‍ കരുണന്‍ ഗുരുക്കളുടെ ‘കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം’ എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. ആഗസ്ത് 11ന് വൈകുന്നേരം 3മണിയ്ക്ക് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെപി മോഹനന്‍ ചെറുകാട് പുസ്തക പ്രകാശനം നിര്‍വഹിക്കും. ഡിസി ബുക്ക്‌സാണ് പ്രസാധകര്‍.