‘കാന്തൻ ദി ലവർ ഓഫ് കളർ’; കോഴിക്കോട് ആദ്യ പ്രദർശനം

0
281

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കാന്തന്‍’ മാര്‍ച്ച് 30, 31 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഹെഡ് പോസ്റ്റ്‌ ഓഫീസിന് പുറകിലുള്ള AG റോഡിലുള്ള മാനാഞ്ചിറ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സ്‌ക്രീന്‍ മിനി തീയേറ്ററില്‍ 11.30 AM-നും 5.30 PM-നുമായിരിക്കും പ്രദര്‍ശനമുണ്ടാകുക.

പ്രമോദ് കൂവേരി തിരക്കഥ എഴുതി ഷെറീഫ് ഈസ സംവിധാനം ചെയ്ത ‘കാന്തന്‍’ പ്രകൃതിയുമായി ഇണങ്ങിയും പ്രകൃതിയുടെ ഭാഗമായും കഴിയുന്ന ആദിവാസികളുടെ അതിജീവന ശ്രമങ്ങളാണ് വരച്ചിടുന്നത്. കാന്തനായി ബാലനടന്‍ പ്രജീത്തും, മുത്തശ്ശിയായ ഇത്ത്യായമ്മയായി മനുഷ്യാവകാശ പ്രവര്‍ത്തക ദയാഭായും മികച്ച അഭിനയം കാഴ്ചവെക്കുന്നു. വയനാട്ടിലെ അടിയ വിഭാഗത്തില്‍ പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ തനതാവിഷ്‌കാരമാണ് ചിത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947843703 (ശ്രീലേഷ് ശ്രീധരന്‍)

LEAVE A REPLY

Please enter your comment!
Please enter your name here