അജു വര്‍ഗ്ഗീസിന്റെ ” കമല “

0
185

അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കമല ” എന്ന ചിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ ആരംഭിച്ച “കമല” യുടെ സ്വിച്ചോണ്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍വ്വഹിച്ചപ്പോള്‍ അഞ്ജു വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പടിച്ചു.
ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, കല – മനു ജഗദ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, സ്റ്റില്‍സ് – നവിന്‍ മുരളി, പരസ്യകല – ആന്റണി സ്റ്റീഫന്‍, എഡിറ്റര്‍ – ആദില്‍ എന്‍ അഷറഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഫിലിപ്പ് ഫ്രാന്‍സിസ്സ്, അസോസിയേറ്റ് ഡയറക്ടര്‍ – ബിനില്‍ ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ – അനൂപ് മോഹന്‍ എസ്സ്, സുധീഷ് ഭരതന്‍, സച്ചിന്‍ നെല്ലൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സജീവ് ചന്തിരൂര്‍ വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്.



LEAVE A REPLY

Please enter your comment!
Please enter your name here