മാസ് പോലീസ് ഓഫീസറായി ടൊവീനോ; കൽക്കി ട്രെയിലർ എത്തി

0
234

ടൊവീനോ തോമസ് നായകനാവുന്ന ‘കല്‍ക്കി’യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തിൽ ടോവിനോ പൊലീസ് വേഷമണിഞ്ഞിരുന്നു. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 9 -ന് തിയേറ്ററിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here